ഏറ്റുമാനൂർ മണ്ഡലത്തിൽ ജോസഫ് വിഭാഗത്തിന് സ്വാധീനമില്ല;യൂത്ത് കോൺഗ്രസ്സ്.


കോട്ടയം: ഏറ്റുമാനൂർ മണ്ഡലത്തിൽ കേരളാ കോൺഗ്രസ്സ് ജോസഫ് വിഭാഗത്തിന് സ്വാധീനമില്ലെന്നും ഏറ്റുമാനൂർ സീറ്റ് ജോസഫ് വിഭാഗത്തിന് നല്കുന്നതിനുമെതിരെ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ കോട്ടയം ഡിസിസി ഓഫിസിലേക്ക് മാർച്ച് നടത്തി.

പ്രവർത്തകർ ഡിസിസി ഓഫീസ് ഉപരോധിച്ചു. കഴിഞ്ഞ ദിവസം ഇതേകാര്യം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്സ് പ്രമേയം പാസാക്കിയിരുന്നു. ഏറ്റുമാനൂരിൽ സീറ്റ് ജോസഫ് വിഭാഗത്തിന് നൽകാതെ കോൺഗ്രസ്സ് തന്നെ മത്സരിക്കണമെന്നാണ് യൂത്ത് കോൺഗ്രസ്സിന്റെ ആവശ്യം.