കോട്ടയം: മുൻ എംപി യും കേരളാ കോൺഗ്രസ്സ് സ്കറിയാ തോമസ് വിഭാഗം ചെയർമാനുമായ സ്കറിയാ തോമസ്(74)അന്തരിച്ചു. ഫംഗൽ ന്യുമോണിയ ബാധിച്ചതിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നേരത്തെ കോവിഡ് ബാധിച്ചിരുന്നെങ്കിലും നെഗറ്റീവ് ആയിരുന്നു.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. സ്കറിയാ തോമസ് 1977 മുതല്‍ 1984 വരെ കോട്ടയത്തെ പ്രതിനിധീകരിച്ചു. രണ്ടു തവണ ലോക്സഭാ അംഗമായിരുന്നു ഇദ്ദേഹം. 2015 ലാണ് ഇദ്ദേഹം പി സി തോമസുമായി പിരിഞ്ഞു സ്വന്തം പാർട്ടിയുണ്ടാക്കിയത്. കോട്ടയം കളത്തിൽ കെ.ടി. സ്‌കറിയായുടെയും അച്ചാമ്മയുടെയും മകനാണ് സ്കറിയാ തോമസ്.
കെ എം മാണിക്കും പി ജെ ജോസഫിനുമൊപ്പം പ്രവർത്തിച്ച ശേഷം പി സി തോമസുമായി പിരിഞ്ഞാണ് പുതിയ പാർട്ടി ഉണ്ടാക്കിയത്.നിയമസഭാ തെരഞ്ഞെടുപ്പിൽ കടുത്തുരുത്തിയിൽ മത്സരിച്ചിട്ടുണ്ട്.