കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിയമന ഉത്തരവുകള്‍ ഇന്ന് മുതൽ വിതരണം ചെയ്തു തുടങ്ങും എന്ന് ജില്ലാ കളക്ടർ എം അഞ്ജന പറഞ്ഞു. ബുധനാഴ്ച്ച ആദ്യ ഘട്ട റാന്‍ഡമൈസേഷനിലുടെ തിരഞ്ഞെടുക്കപ്പെട്ട 13492 പേര്‍ക്കുള്ള നിയമന ഉത്തരവുകള്‍ ഇന്നലെ അതത് വില്ലേജ് ഓഫീസുകളില്‍ എത്തിച്ചിട്ടുണ്ട് എന്നും ഇന്ന് മുതല്‍ ഓരോ ഉദ്യോഗസ്ഥര്‍ക്കും സ്ഥാപനങ്ങളില്‍ ഉത്തരവ് ലഭ്യമാക്കും എന്നും ജില്ലാ കളക്ടർ പറഞ്ഞു.
പോളിംഗ് ജോലിക്ക് പരിഗണിക്കപ്പെടുന്ന ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ നിയമന ഉത്തരവ് കൈപ്പറ്റുന്നതിനായി അവധി ദിവസങ്ങളായ മാര്‍ച്ച് 13, 14 തീയതികളിലും പ്രവര്‍ത്തിക്കേണ്ടതാണ്. ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം മാര്‍ച്ച് 16ന് ആരംഭിക്കും എന്നും ജില്ലാ കളക്ടർ പറഞ്ഞു.