നിയമസഭാ തെരഞ്ഞെടുപ്പ്; ജില്ലയിലെ പോളിംഗ് സാമഗ്രികളുടെ വിതരണം,സ്വീകരണം,വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ ഇവയാണ്.


കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളിലേക്കുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം,സ്വീകരണം,വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ എന്നിവ താഴെ പറയുന്നവയാണ്.

പാലാ നിയോജക മണ്ഡലം-കാര്‍മല്‍ പബ്ലിക് സ്‌കൂള്‍ പാലാ.

കടുത്തുരുത്തി നിയോജക മണ്ഡലം-സെന്റ് വിന്‍സെന്റ് സി.എം.ഐ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പാലാ.

വൈക്കം നിയോജക മണ്ഡലം-ആശ്രമം സ്‌കൂള്‍ വൈക്കം.

ഏറ്റുമാനൂര്‍ നിയോജക മണ്ഡലം-സെന്റ് അലോഷ്യസ് ഹൈസ്‌കൂള്‍ അതിരമ്പുഴ.

കോട്ടയം നിയോജക മണ്ഡലം-എം.ഡി സെമിനാരി ഹയർ സെക്കണ്ടറി സ്‌കൂള്‍ കോട്ടയം.

പുതുപ്പള്ളി നിയോജക മണ്ഡലം-ബസേലിയോസ് കോളേജ് കോട്ടയം.

ചങ്ങനാശേരി നിയോജക മണ്ഡലം-എസ്.ബി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ചങ്ങനാശേരി.

കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം- സെന്റ് ഡോമിനിക്‌സ് സ്‌കൂള്‍ കാഞ്ഞിരപ്പള്ളി.

പൂഞ്ഞാര്‍ നിയോജക മണ്ഡലം-സെന്റ് ഡോമിനിക്‌സ് കോളേജ് കാഞ്ഞിരപ്പള്ളി.