കോട്ടയം: നിയമസഭ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പണത്തിന്‍റെ ആദ്യ ദിനമായ ഇന്ന് കോട്ടയം ജില്ലയില്‍ ഒരു സ്ഥാനാര്‍ഥി മാത്രമാണ് പത്രിക നല്‍കിയത്. കോട്ടയം നിയമസഭാ മണ്ഡലത്തില്‍ മത്സരിക്കുന്നതിനായി എസ്.യു.സി.ഐ സ്ഥാനാര്‍ഥിയായ റമീസ് ഷഹസാദ് ആണ് വരണാധികാരിയായ പുഞ്ച സ്പെഷ്യല്‍ ഓഫീസര്‍ എം. വേണുഗോപാല്‍ മുമ്പാകെ പത്രിക സമർപ്പിച്ചത്.
പത്രിക സമർപ്പണത്തിന്‍റെ ആദ്യ ദിനത്തില്‍ ജില്ലയിൽ സമര്‍പ്പിച്ചത് ഒരു പത്രിക മാത്രം.