കോട്ടയം: കോട്ടയം ജില്ലയിലെ ആകെ കോവിഡ് മരണങ്ങൾ 200 കടന്നു. ഇതുവരെ കോട്ടയം ജില്ലയിൽ സ്ഥിരീകരിച്ചത് 201 കോവിഡ് മരങ്ങളാണ്. എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷമാണ് കോവിഡ് മരണങ്ങൾ സ്ഥിരീകരിക്കുന്നത്.
നമ്മുടെ കോട്ടയം ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചു ഒരു വർഷം തികയുമ്പോഴേക്കും 201 പേരാണ് കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെട്ടിരിക്കുന്നത്. മാർച്ച് 10 നു കോട്ടയം ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചിട്ടു ഒരു വർഷം തികയുകയാണ്. 2020 ജൂലൈ 27 നാണു നമ്മുടെ ജില്ലയിൽ ആദ്യ കോവിഡ് മരണം സ്ഥിരീകരിച്ചത്.