ഈരാറ്റുപേട്ടയിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.


ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഈരാറ്റുപേട്ട തൊടുപുഴ റോഡിൽ ഈലക്കയത്തുണ്ടായ അപകടത്തിൽ ഇടമറുക് കീന്തനാനിക്കൽ ഷാജിയുടെ മകൻ സാജൻ(22)ആണ് മരിച്ചത്. ഈലക്കയത്ത് വളവിനു സമീപം വെച്ച് സാജൻ സഞ്ചരിച്ച സ്‌കൂട്ടർ നിയന്ത്രണം നഷ്ട്ടപ്പെട്ടു എതിരെ വന്ന കാറിൽ ഇടിച്ചു കയറുകയായിരുന്നു.

അപകടത്തിൽ സ്‌കൂട്ടർ പൂർണ്ണമായും തകർന്നിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സാജനെ അപകടം കണ്ടു ഓടിയെത്തിയ നാട്ടുകാർ ചേർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡെയ്‌സിയാണ് മാതാവ്.ഏക സഹോദരൻ സാജു.