കോട്ടയം : കേരളത്തിലെ കോൺഗ്രസിനെ മത തീവ്രവാദികൾ പിടിമുറുക്കുന്നുവെന്ന ബി.ജെ.പി.സംസ്ഥാന പ്രസിഡൻ്റിൻ്റെ പ്രസ്ഥാവന കൂരുടൻ ആനയെ കണ്ടതു പോലെയാണന്ന് കോട്ടയം ഡി സി സി പ്രസിഡൻറ് ജോഷി ഫിലിപ്പ് പറഞ്ഞു.
മതേതര സമൂഹത്തിൽ വർഗ്ഗീയ വിഷം പ്രസരിപ്പിക്കുന്ന ജാഥയാണ് ബിജെപിയുടേതെന്ന് അദ്ദേഹം ആരോപിച്ചു അത്യന്തം പ്രകോപനപരമായ രീതിയിലുള്ള പ്രചരണമാണ് ജാഥയിലൂടെ നിളം നടത്തിയത്. ന്യൂനപക്ഷത്തേയും ഭൂരിപക്ഷത്തേയും ഭിന്നിപ്പിക്കുവാൻ എക്കാലത്തും ഇന്ധനം പകരുന്നവർക്ക് വർഗ്ഗീയതയോടും തീവ്രവാദത്തോടും സന്ധിയില്ലാത്ത നിലപാട് സ്വീകരിച്ചിട്ടുള്ള കോൺഗ്രസിൻ്റെ പാരമ്പര്യം തിരിച്ചറിയുവാൻ കഴിയില്ല മത സൗഹാർദ്ദം തകർത്ത് രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള ബി.ജെ.പി.യുടെ ശ്രമം അർഹിക്കുന്ന അവജ്ഞയോടെ ജനങ്ങൾ തള്ളി കളയുമെന്നും അദ്ദേഹം പറഞ്ഞു .
ഡൽഹിയുടെ തെരുവുകളിൽ കർഷകരോഷം ആളി കത്തുന്നത് അവഗണിയ്ക്കുന്നവർ ഇവിടുത്തെ കർഷകരുടെ പേരിൽ മുതലകണ്ണീരൊഴുക്കുന്നത് തെരഞ്ഞെടുപ്പു മുന്നിൽ കണ്ടാണന്നും അദ്ദേഹം പറഞ്ഞു.