എരുമേലി റാന്നി റോഡിൽ നിയന്ത്രണംവിട്ട കാർ തലകീഴായി മറിഞ്ഞു. യാത്രക്കാർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.


എരുമേലി:എരുമേലി റാന്നി റോഡിൽ നിയന്ത്രണംവിട്ട കാർ തലകീഴായി മറിഞ്ഞു. യാത്രക്കാർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. എരുമേലി റാന്നി റോഡിൽ കരിമ്പിൻതോട്ടിൽ ആയിരുന്നു അപകടം ഉണ്ടായത്.

റാന്നി സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ടു മതിലിൽ ഇടിച്ച ശേഷം തലകീഴായി മറിയുകയായിരുന്നു. അപകടത്തിൽ ഇവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവരെ എരുമേലി സർക്കാർ ആശുപത്രിയിൽ ചികിത്സ ലഭ്യമാക്കി.

അപകടത്തിൽ കാറിന്റെ മുൻഭാഗവും മുകൾ ഭാഗവും പൂർണ്ണമായും തകർന്നു. എരുമേലിയിൽ നിന്നും ക്രെയിൻ എത്തിയാണ് കാർ വഴിയിൽ നിന്നും നീക്കം ചെയ്തത്.