തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ്സ് ജോസഫ് വിഭാഗത്തിന് 12 സീറ്റുകൾ അവകാശപ്പെട്ടതെന്നു മോൻസ് ജോസഫ് എംഎൽഎ. കഴിഞ്ഞ തവണ പാർട്ടി 15 സീറ്റിലാണ് മത്സരിച്ചത്. ഇത്തവണ 3 സീറ്റുകൾ വിട്ടുനല്കാമെന്നു യുഡിഎഫിൽ സന്നദ്ധത അറിയിച്ചിട്ടുണ്ട് എന്നും മോൻസ് ജോസഫ് പറഞ്ഞു.
പാലാ ഉൾപ്പടെയുള്ള 3 സീറ്റുകൾ വിട്ടുനൽകാൻ പാർട്ടി സന്നദ്ധത അറിയിച്ചിട്ടുണ്ട്. കോവിഡ് ബാധിതനായി വിശ്രമിക്കുന്ന പി ജെ ജോസഫിന്റെ അഭാവം സീറ്റ് ചർച്ചകളെ ബാധിക്കില്ലെന്നും മോൻസ് ജോസഫ് പറഞ്ഞു. ആലത്തൂർ,തളിപ്പറമ്പ് സീറ്റുകളിൽ വിജയസാധ്യത കോൺഗ്രസ്സിന് ആയതിനാൽ സീറ്റുകൾ നൽകാൻ പാർട്ടി തന്നെ തീരുമാനിക്കുകയായിരുന്നു. പാലാ സീറ്റ് മാണി സി കാപ്പന് വിട്ടു നൽകും.