കോട്ടയം: അതിശയിപ്പിക്കുന്ന വിലക്കുറവിൽ ഗൃഹോപകരണങ്ങൾ സ്വന്തമാക്കാം അജ്മൽ ബിസ്മിയുടെ ന്യു ഇയർ മെഗാ ഓഫറുകളിലൂടെ. കോട്ടയം അജ്മൽ ബിസ്മിയിൽ ന്യു ഇയർ മെഗാ ഓഫറുകൾ ജനുവരി 10 വരെ തുടരുമെന്ന് ബിസ്മി ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ വി.എ അജ്മൽ പറഞ്ഞു.
സ്മാർട്ട് ഫോണുകളുടെയും ഇലക്ട്രോണിക്സ്, ഗൃഹോപകരണങ്ങളുടെയും വിപുലമായ ശേഖരമാണ് ബിസ്മിയിൽ ഒരുക്കിയിരിക്കുന്നത്. മനസ്സ് നിറയ്ക്കുന്ന ഓഫറുകളിൽ പോക്കറ്റ് കാലിയാകാതെ വമ്പിച്ച വിലക്കുറവിൽ നിങ്ങളാഗ്രഹിക്കുന്ന ഗൃഹോപകരണങ്ങൾ സ്വന്തമാക്കാം.
5 മുതൽ 50 ശതമാനം വരെ വിലക്കുറവിൽ സ്മാർട്ട് ഫോൺ, എസി,ഫ്രിഡ്ജ്,വാഷിങ് മെഷീൻ,മിക്സി, മൈക്രോവേവ് ഓവൻ,എൽഇഡി ടിവി തുടങ്ങിയവ സ്വന്തമാക്കാം. ബജാജ് ഫിൻസേർവ്,എച്ഡിഎഫ്സി ബാങ്ക്, എച്ഡിബി ഫിനാൻഷ്യൽ സർവ്വീസ് എന്നിവയിലൂടെ ഗൃഹോപകരണങ്ങൾ തവണ വ്യവസ്ഥയിലും സ്വന്തമാക്കാൻ അവസരമുണ്ട്.
അതിശയിപ്പിക്കുന്ന വിലക്കുറവുകൾക്കൊപ്പം എക്സ്ചേഞ്ജ് ഓഫറുകളും തെരഞ്ഞെടുക്കപ്പെട്ട ഉത്പ്പന്നങ്ങൾ വാങ്ങുന്നവർക്ക് ഉറപ്പായ സമ്മാനവും ലഭിക്കും. സ്മാർട്ട് ഫോണുകളുടെ വിപുലമായ ശേഖരവും ഓഫറുകളും ബിസ്മിയിൽ ഒരുക്കിയിട്ടുണ്ട്.