കോട്ടയം ജില്ലയിലേക്ക് രണ്ടാം ഘട്ടമായി 24000 ഡോസ് കോവിഡ് വാക്സിൻ കൂടി അനുവദിച്ചു.


തിരുവനന്തപുരം: കോട്ടയം ജില്ലയിലേക്ക് രണ്ടാം ഘട്ടമായി 24000 ഡോസ് കോവിഡ് വാക്സിൻ കൂടി അനുവദിച്ചു. സംസ്ഥാനത്ത് രണ്ടാം ഘട്ടമായി 3,60,500 ഡോസ് കോവിഷീൽഡ് വാക്സിൻ കൂടി കേരളത്തിന് അനുവദിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു.

 

ആദ്യഘട്ടത്തിൽ സംസ്ഥാനത്ത് ആകെ 4,33,500 ഡോസ് വാക്സിനുകളാണ് എത്തിയത്. ഇതോടെ സംസ്ഥാനത്തിന് ആകെ 7,94,000 ഡോസ് വാക്സിനുകളാണ് ലഭിക്കുന്നത്. ആലപ്പുഴ 19,000, എറണാകുളം 59000, ഇടുക്കി 7500, കണ്ണൂർ 26500, കാസർഗോഡ് 5500, കൊല്ലം 21000, കോട്ടയം 24000, കോഴിക്കോട് 33000, മലപ്പുറം 25000, പാലക്കാട് 25500, പത്തനംതിട്ട 19000, തിരുവനന്തപുരം 50500, തൃശൂർ 31000, വയനാട് 14000 എന്നിങ്ങനെ ഡോസ് കോവിഡ് വാക്സിനുകളാണ് ജില്ലകൾക്കായി അനുവദിക്കുന്നത്. ബുധനാഴ്ച എറണകുളത്തും തിരുവന്തപുരത്തും എയർപോർട്ടുകളിൽ വാക്സിനുകൾ എത്തുമെന്നാണ് അറിയിച്ചിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.