പുണ്യം പൂങ്കാവനം;എരുമേലിയിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.


എരുമേലി: പുണ്യം പൂങ്കാവനം പദ്ധതിയുടെ ഭാഗമായി എരുമേലിയിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. പ്രവർത്തനങ്ങളുടെ ഉത്‌ഘാടനം എരുമേലി വലിയ അമ്പലത്തിനു സമീപം പുണ്യം പൂങ്കവാനം ജില്ലാ കോ ഓർഡിനേറ്റർ റിട്ട. അസിസ്റ്റന്റ് കമാൻഡൻറ് ജി. അശോക് കുമാർ നിർവ്വഹിച്ചു. പരിപാടിയിൽ രാഷ്ട്രീയ-മത-സാംസ്ക്കാരിക മേഖലയിൽ നിന്നുള്ളവർ പങ്കെടുത്തു. പോലീസ്,മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ്,ആരോഗ്യ വകുപ്പ്, അഗ്നിരക്ഷാ സേന,ഫോറസ്റ്റ്, റവന്യു വകുപ്പ് അധികൃതർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി. നിരവധിയാളുകളാണ് ശുചീകര പ്രവർത്തനങ്ങളിൽ പങ്കാളികളായത്. വലിയ അമ്പലം,കൊച്ചമ്പലം, പേട്ട തുള്ളൽ പാത,കെ എസ് ആർ ടി സി ബസ്സ് സ്റ്റാൻഡ്, പാർക്കിങ് മൈതാനം,സ്വകാര്യ ബസ്സ് സ്റ്റാൻഡ്,പോലീസ്-ഫോറസ്റ്റ്- ഫയർ ഫോഴ്‌സ്-ദേവസ്വം ഓഫീസ് പരിസരങ്ങൾ തുടങ്ങി എരുമേലിയും പരിസര പ്രദേശങ്ങളുമാണ് പുണ്യം പൂങ്കാവനം പദ്ധതിയുടെ ഭാഗമായി ശുചീകരണം നടത്തിയത്.