കോട്ടയം ജില്ലയിലെ 4 വാർഡുകൾ കൂടി കണ്ടെയിന്മെന്റ് സോണുകളായി പ്രഖ്യാപിച്ചു.


കോട്ടയം: കോട്ടയം ജില്ലയിൽ കോവിഡ് രോഗവ്യാപനം ശമനമില്ലാതെ തുടരുന്ന സാഹചര്യത്തിൽ പുതുതായി കൂടുതൽ കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാൽ ജില്ലയിലെ 4 വാർഡുകൾ കൂടി കണ്ടെയിന്മെന്റ് സോണുകളായി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിലെ മടപ്പള്ളി വാര്‍ഡ് 3, 7, 17, ഭരണങ്ങാനം വാര്‍ഡ് 10, എന്നിവയാണ് പുതുതായി കണ്ടെയിന്മെന്റ് സോണുകളായി പ്രഖ്യാപിച്ച വാർഡുകൾ. ആരോഗ്യ മന്ത്രിയുടെ വാർത്താ കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.