കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് സാമഗ്രികളുടെ വിതരണം നടക്കുന്ന കേന്ദ്രങ്ങളിലെ സൗകര്യങ്ങള്‍ ജില്ലാ കളക്ടര്‍ എം അഞ്ജന വിലയിരുത്തി. വൈക്കം, കടുത്തുരുത്തി, ഏറ്റുമാനൂര്‍, ഉഴവൂര്‍, ളാലം, പാമ്പാടി, വാഴൂര്‍, പള്ളം ബ്ലോക്കുകളിലെയും വൈക്കം മുനിസിപ്പാലിറ്റിയിലെയും വിതരണ കേന്ദ്രങ്ങളാണ് ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചത്. പാലാ ആര്‍.ഡി.ഒ എം.ടി. അനില്‍കുമാര്‍, കോട്ടയം ആര്‍.ഡി.ഒ സോളി ആന്റണി, തഹസില്‍ദാര്‍മാരായ വി.എം. അഷ്‌റഫ്, കെ.കെ. ബിനി തുടങ്ങിയവരും കളക്ടര്‍ക്കൊപ്പമുണ്ടായിരുന്നു.
പോളിംഗ് സാമഗ്രികളുടെ വിതരണം നടക്കുന്ന കേന്ദ്രങ്ങളിലെ സൗകര്യങ്ങള്‍ ജില്ലാ കളക്ടര്‍ വിലയിരുത്തി.
