കോട്ടയം: ബുറേവി ചുഴലിക്കാറ്റിന്റെയും അതിതീവ്ര ന്യുനമർദ്ദത്തിന്റെയും മുന്നറിയിപ്പ് കണക്കിലെടുത്ത് ദുരന്ത നിവാരണ നടപടികളുടെ ഭാഗമായി കോട്ടയം ജില്ലയില്‍ മത്സ്യബന്ധനവും വിനോദസഞ്ചാരത്തിന്‍റെ ഭാഗമായ ഹൗസ്ബോട്ട് സര്‍വീസുകള്‍ ഉള്‍പ്പെടെ ജലാശയങ്ങളുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും ഡിസംബര്‍ 4,5 തീയതികളില്‍ നിരോധിച്ചതായി ഇല്ലാ കളക്ടർ എം അഞ്ജന പറഞ്ഞു. അനാവശ്യമായ ദൂരെയാത്രകളും മലയോര മേഖലകളിലേക്കുള്ള യാത്രകളും കഴിവതും ഒഴിവാക്കണം എന്നും ജില്ലാ കളക്ടർ നിർദ്ദേശിച്ചു.
ബുറേവി, ഓറഞ്ച് അലേർട്ട്: ജില്ലയിൽ ജലാശയങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് നിരോധനം.
