കോട്ടയം: കോട്ടയം നഗരത്തിലെ തിരക്ക് ഒഴിവാക്കാനായി കെ എസ് ആർ ടി സി ജനതാ ബസ്സുകൾ സർവ്വീസ് ആരംഭിച്ചു. നഗരത്തിലെ വിവിധ മേഖലകൾ കോർത്തിണക്കിയാണ് ജനതാ സർവ്വീസ് ആരംഭിച്ചിരിക്കുന്നത്. 10 രൂപയ്ക്ക് കോട്ടയം നഗരത്തിലെ പ്രധാന സ്ഥലങ്ങളിലേക്ക് ജനതാ ബസ്സുകളിൽ യാത്ര ചെയ്യാം. ജനതാ ബസ്സുകൾ തിങ്കളാഴ്ച്ച മുതൽ സർവ്വീസ് ആരംഭിച്ചു. കോട്ടയം നാഗമ്പടം ഇല്ലിക്കൽ തിരുവാതുക്കൽ, കോട്ടയം കളത്തിപ്പടി നാട്ടകം എന്നിങ്ങനെയാണ് ജനതാ ബസ്സുകൾ സർവ്വീസ് നടത്തുന്നത്. ഈ പദ്ധതി വിജയകരമായാൽ കോട്ടയം നഗരത്തിനു പുറത്തേക്കും ജനതാ ബസ്സുകൾ സർവ്വീസ് നടത്തുമെന്ന് കെ എസ് ആർ ടി സി അധികൃതർ അറിയിച്ചു.
നമ്മുടെ കോട്ടയം നഗരത്തിൽ യാത്രചെയാം ഇനി 10 രൂപയ്ക്ക്.
