തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 15 നു ശേഷം സ്‌കൂളുകൾ തുറക്കാൻ തയ്യാറെന്ന് വിദ്യാഭ്യാസ വകുപ്പ്. ഒക്ടോബർ 15 നു ശേഷം സ്‌കൂളുകൾ തുറക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയിരുന്നു. എന്നാൽ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കുന്നത് നീട്ടി വയ്ക്കുകയായിരുന്നു. സ്‌കൂളുകൾ തുറക്കുന്ന കാര്യത്തിൽ ഇതുവരെ സർക്കാർ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല.ആരോഗ്യ വിദഗ്ധരുമായി ചർച്ച ചെയ്ത ശേഷം മാത്രമായിരിക്കും ഈ വിഷയത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുക. എസ് എസ് എൽ സി, പ്ലസ് ടു ക്ളാസ്സുകളായിരിക്കും ആദ്യ ഘട്ടങ്ങളിൽ ആരംഭിക്കുക. കോവിഡ് പ്രതിരോധ മാർഗ്ഗ നിർദേശങ്ങൾ പാലിച്ചായിരിക്കും ക്ലാസ്സുകൾ നടത്തുക. കോവിഡ് കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്ന മേഖലകളിൽ സ്‌കൂൾ തുറക്കില്ല.