തിരുവനന്തപുരം: കോവിഡ് നിര്ണയത്തിനായുള്ള പരിശോധനകളുടെ നിരക്ക് കുറച്ചതായി ആരോഗ്യ വകുപ്പ്. ഇത് സംബന്ധിച്ചുള്ള പുതിയ ഉത്തരവ് ആരോഗ്യ വകുപ്പ് പുറത്തിറക്കി. മത്സരാധിഷ്ഠിതമായി ടെസ്റ്റ് കിറ്റുകള്‍ നിര്‍മ്മാണം വ്യാപകമായതിനാല്‍ ഐസിഎംആര്‍ അംഗീകരിച്ച ടെസ്റ്റ് കിറ്റുകള്‍ കുറഞ്ഞ ചെലവില്‍ ലഭ്യമായ സാഹചര്യത്തിലാണ് പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ച് ഉത്തരവിറക്കിയതെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.
പുതിയ കോവിഡ് പരിശോധനാ നിരക്കുകൾ ഇങ്ങനെ:
ആര്‍.ടി.പി.സി.ആര്‍ (ഓപ്പണ്‍ സിസ്റ്റം)- 2100 രൂപ
ട്രൂനാറ്റ് ടെസ്റ്റ്- 2100 രൂപ
ആന്റിജന്‍ ടെസ്റ്റ്- 625 രൂപ
ജീന്‍എക്‌സ്പര്‍ട്ട്- 2500 രൂപ
എല്ലാ ചാർജ്ജുകളും ഉൾപ്പടെയുള്ള നിരക്കാണ് ഇതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഈ നിരക്കുകള്‍ പ്രകാരം മാത്രമേ ഐസിഎംആര്‍, സംസ്ഥാന അംഗീകൃത ലബോറട്ടറികള്‍ക്കും, ആശുപത്രികള്‍ക്കും കോവിഡ് പരിശോധന നടത്താന്‍ കഴിയുകയുള്ളൂ. ഈ നിരക്കില്‍ കൂടുതല്‍ ആരും ഈടാക്കരുതെന്നും ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർ വ്യക്തമാക്കി. ആര്‍ടിപിസിആര്‍ (ഓപ്പണ്‍) 2750 രൂപ, ട്രൂ നാറ്റ് (സ്റ്റെപ്പ് വണ്‍) 3000 രൂപ, ആന്റിജന്‍ ടെസ്റ്റ് 625 രൂപ, എക്‌സ്‌പേര്‍ട്ട് നാറ്റ് 3000 രൂപ എന്നിങ്ങനെയാണ് നേരത്തെ നിരക്ക് നിശ്ചയിച്ചിരുന്നത്. നിശ്ചിത മാനദണ്ഡങ്ങള്‍ക്കനുസൃതമായി എയര്‍പോര്‍ട്ട്, റെയില്‍വേ സ്‌റ്റേഷന്‍, ബസ് സ്റ്റാന്റ് തുടങ്ങിയ സ്ഥലങ്ങളിലും മറ്റ് പൊതു സ്ഥലങ്ങളിലുംസ്റ്റെപ്പ് കിയോസ്‌കുകള്‍ (സ്‌ക്രീനിംഗ് ടെസ്റ്റിംഗ് എഡ്യൂക്കേഷന്‍ ആന്റ് പ്രിവന്‍ഷന്‍ കിയോസ്‌ക്) സ്ഥാപിക്കുവാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. തുടക്കത്തിലേ രോഗനിര്‍ണയം നടത്തി ചികിത്സ ലഭ്യമാക്കുവാനും കണ്ടൈന്‍മെന്റ് സോണുകള്‍ കണ്ടെത്തി കോവിഡ് രോഗ നിയന്ത്രണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുവാനും ഇതിലൂടെ സാധിക്കുന്നതാണ്. ജില്ലാ മെഡിക്കല്‍ ഓഫീസമാര്‍ ഈപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതാണ് എന്നും ആരോഗ്യ മന്ത്രി പറഞ്ഞു.