വൈക്കം: വൈക്കം കെ എസ് ആർ ടി സി ബസ്സ് സ്റ്റാൻഡിൽ പണികഴിപ്പിച്ച ടൂ വീലർ പാർക്കിങ് കെട്ടിടത്തിന്റെ ഉത്‌ഘാടനം വൈക്കം എംഎൽഎ സി കെ ആശ നിർവ്വഹിച്ചു. എംഎൽഎ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് വൈക്കം കെ എസ് ആർ ടി സി ബസ്സ് സ്റ്റാൻഡിൽ ടൂ വീലർ പാർക്കിങ് കെട്ടിടം പണികഴിപ്പിച്ചിരിക്കുന്നത്. സംസ്ഥാന നിർമ്മിതി കേന്ദ്ര ആണ് നിർമ്മാണം നിർവഹിച്ചിരിക്കുന്നത്. യാത്രക്കാർക്കായി പുതിയ ഇരിപ്പിടങ്ങളും ബസ്സ് സ്റ്റാൻഡിൽ സജ്ജീകരിച്ചിട്ടുണ്ട്.
Two wheeler parking building inaugurated.