വാകത്താനം: ആറ് മാസത്തിലധികമായി തകർന്നു കിടന്ന തോട്ടയ്ക്കാട്- പീടികപടി - നെടുമറ്റം റോഡിനു ശാപമോക്ഷം. വാകത്താനം ഗ്രാമ പഞ്ചായത്തിലെ ഒൻപതാം വാർഡിലെ ഈ റോഡ് തകർന്നതോടെ നാട്ടുകാർ ദുരിതത്തിലായിരുന്നു. കൃത്യമായ സമയങ്ങളിൽ അറ്റകുറ്റപ്പണികൾ നടത്താഞ്ഞതിനാൽ റോഡ് പൂർണ്ണമായും തകർന്നു സഞ്ചാര യോഗ്യമല്ലാതായിരുന്നു. വാകത്താനം ഗ്രാമപഞ്ചായത്തിന്റെ 2020-21വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിയമസഭ അംഗത്തിന്റെയോ മറ്റ് ത്രിതല പഞ്ചായത്ത് സംവിധാനത്തിന്റേയോ വിഹിതം ഇല്ലാതെയാണ് റോഡിന്റെ നിർമ്മാണ പ്രവർത്തനം പൂർത്തിയാക്കിയതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ബി പ്രകാശ് ചന്ദ്രൻ പറഞ്ഞു.
ചിത്രം:ഗിരീഷ് കുമാർ.