കോട്ടയം: ട്രെയിൻ യാത്രാക്കാർക്കായി 'റെന്റ് എ ബൈക്ക്' പദ്ധതി ആരംഭിക്കാനൊരുങ്ങി റെയിൽവേ. ട്രെയിനിൽ എത്തുന്ന യാത്രക്കാർക്ക് തങ്ങളുടെ ആവശ്യ കാര്യങ്ങൾക്കായി റെയിൽവേ സ്റ്റേഷനിൽ നിന്നും ബൈക്കുകൾ വാടകയ്ക്ക് എടുക്കാം. സ്വകാര്യ കമ്പനികളുമായി സഹകരിച്ചാണ് പുതിയ പദ്ധതിക്ക് റെയിൽവേ തുടക്കമിടുന്നത്. മണിക്കൂർ അടിസ്ഥാനത്തിൽ ബൈക്കുകൾ വാടകയ്ക്ക് നൽകുമ്പോൾ ഓട്ടോ ചാർജിലും കുറവായിരിക്കും എന്നാണ് സൂചന. കോട്ടയം ഉൾപ്പടെ 15 സ്റ്റേഷനുകളിൽ വാടകയ്ക്ക് ബൈക്ക് ലഭിക്കുന്ന സേവനം ലഭ്യമാകും.  പദ്ധതിയുടെ ടെണ്ടർ നടപടികൾ നടന്നുവരുന്നതായി റെയിൽവേ അധികൃതർ പറഞ്ഞു.