കാഞ്ഞിരപ്പള്ളി: പൊതുജനാരോഗ്യമേഖലയെ വീണ്ടെടുക്കാനും ശക്തിപ്പെടുത്താനും രൂപം കൊടുത്ത ആർദ്രം മിഷന്റെ ഭാഗമായി 3 പ്രൈമറി ഹെൽത്ത് സെന്ററുകൾ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തി ഉത്തരവായതായി ആരോഗ്യ മന്ത്രി അറിയിച്ചതായി എംഎൽഎ ഡോ. എൻ ജയരാജ് പറഞ്ഞു. നെടുങ്കുന്നം,കാളകെട്ടി, കറിക്കാട്ടൂർ എന്നിവിടങ്ങളിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളാണ് ആർദ്രം മിഷന്റെ ഭാഗമായി കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തിയത്.