കോട്ടയം കുമാരനല്ലൂരിൽ നിന്നും ഇന്നലെ കാണാതായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; ഇന്നലെ വീട്ടിൽ നിന്നിറങ്ങിയത് പള്ളിയിലേക്ക് പോകുന്നതിനായി, രാവിലെ കണ്ടെത


കോട്ടയം: കോട്ടയം കുമാരനല്ലൂരിൽ നിന്നും ഇന്നലെ കാണാതായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി.

കുമാരനല്ലൂർ കടവിൽ നിമിഷ ഷാജിയെ(26)യാണ് ഇന്നു രാവിലെ ഏഴു മണിയോടെ കുമാരനല്ലൂർ വടക്കേ നടയ്ക്ക് സമീപം മീനച്ചിലാറിന്റെ കൈവഴിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകിട്ടോടെ കുമാരനല്ലൂരിലെ വീട്ടിൽ നിന്നും കാണാതായതിനെ തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു.

ബന്ധുക്കളുടെ പരാതിയിൽ പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്. കോട്ടയത്ത് നിന്ന് അഗ്നിരക്ഷാ സേനാ സംഘം സ്ഥലത്ത് എത്തി മൃതദേഹം പുറത്തെടുത്തു പോസ്റ്റ്‌മോർട്ടം നടപടികൾക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ഗാന്ധിനഗർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണ കാരണം എന്താണെന്നും ദുരൂഹതകളുണ്ടോ എന്നും അന്വേഷിച്ചു വരികയാണെന്ന് പോലീസ് പറഞ്ഞു.