എരുമേലി: എരുമേലിയിൽ അംഗൻവാടിക്കായി 8 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്ഥലം സൗജന്യമായി വിട്ടുനൽകി സ്വന്തം നാടിനു അഭിമാനവും ഒപ്പം മാതൃകയുമാകുകയാണ് എരുമേലി സ്വദേശികളായ അമ്മയും മകനും.
എരുമേലി ഗ്രാമപഞ്ചായത്തിലെ എലിവാലിക്കര വാർഡ് നിവാസിയും അമേരിക്കൻ വ്യവസായിയുമായ അനി ഫിലിപ്പും മാതാവ് കുഞ്ഞുമോളുമാണ് നാടിനു മാതൃകയായ പ്രവർത്തനനത്തിലൂടെ അഭിമാനമായത്.
വരുമാനത്തിന്റെ 10 ശതമാനം സേവനത്തിനായി ഉപയോഗിക്കണമെന്ന ഇദ്ദേഹത്തിന്റെ തീരുമാനമാണ് എലിവാലിക്കര വാർഡിന് പൊതുവെയും നൂറാം നമ്പർ അംഗൻവാടിക്ക് പ്രത്യേകിച്ചും ഉപകാരപ്രദമായിരിക്കുന്നത്.
8 ലക്ഷത്തോളം രൂപ വിലമതിക്കുന്ന 3 സെന്റ് സ്ഥലം ആണ് കുടുംബം സൗജന്യമായി അംഗൻവാടിക്കായി വിട്ടുനൽകിയിരിക്കുന്നത്. നാടിനുപകരപ്രദമായ തീരുമാനത്തിൽ വാർഡ് മെമ്പർ ബിനോയ് ഇലവുങ്കൽ ഇരുവരെയും നന്ദിയും അഭിനന്ദനങ്ങളും അറിയിച്ചു.