കോട്ടയം ജില്ലയിൽ വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 3 പേർക്ക് പരിക്ക്.


പാലാ: കോട്ടയം ജില്ലയിൽ വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 3 പേർക്ക് പരിക്ക്. തിടനാട് വച്ചു റോഡ് കുറുകെ കടക്കുന്നതിനിടെ ബുള്ളറ്റ് ഇടിച്ച് തിടനാട് സ്വദേശി സേതു ബിനുവിന് (46) പരുക്കേറ്റു.

രാത്രി 7 മണിയോടെയാണ് അപകടം. ഇന്നലെ രാവിലെ 6 മണിയോടെ ചേർപ്പുങ്കൽ വച്ച് ബുള്ളറ്റ് ഇടിച്ച് കെഴുവംകുളം സ്വദേശി ശശികുമാറിന് (69) പരുക്കേറ്റു. വൈകിട്ട് അതിരമ്പുഴ വച്ച് നായ കുറുകെ ചാടിയപ്പോൾ സ്‌കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഏറ്റുമാനൂർ സ്വദേശി ജിബിൻ സെബാസ്റ്റ്യൻ (37) പരുക്കേറ്റു. വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.