കോട്ടയം: കോട്ടയത്ത് ദമ്പതിമാരെ കാണാതാകുന്ന സംഭവങ്ങളിൽ ദുരൂഹതയേറുന്നു. കോട്ടയം നഗരപരിധിയിൽ നിന്നായി തുടർച്ചയായി 3 ദമ്പതിമാരെയാണ് കാണാതായിരിക്കുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ശക്തമായി തന്നെ നടന്നെങ്കിലും തെളിവുകൾ ലഭിക്കാത്തതിനാൽ ഇരുട്ടിൽത്തപ്പി പാതിവഴിയിൽ അന്വേഷണം നിലച്ചിരിക്കുകയാണ്.

സംഭവത്തിൽ കോട്ടയം ഈസ്റ്റ് പോലീസ് അന്വേഷണം ശക്തമാക്കിയിരുന്നു. ഗൃഹനാഥനായ റെജി പെയ്ന്റിങ് കോൺട്രാക്ടറാണ്. ഇതുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നതായാണ് വിവരം. പണം ലഭിക്കാതെ വന്നതോടെ തൊഴിലാളികൾ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് കുടുംബത്തെ കാണാതായതായി വിവരം ലഭിച്ചത്. വാഗമൺ, മുണ്ടക്കയം പ്രദേശങ്ങളിലൂടെ കുടുംബം കാറിൽ സഞ്ചരിച്ചതായി പൊലീസ് കണ്ടെത്തുകയും സ്ഥലങ്ങളിൽ പരിശോധന നടത്തുകയും ചെയ്തെങ്കിലും ഫലമുണ്ടായില്ല.

2017 ഏപ്രിൽ 6 നു രാത്രി 9 മണിക്ക് നഗരത്തിൽ ഭക്ഷണം വാങ്ങാനായി പുതുതായി വാങ്ങിയ കാറുമായി ഇരുവരും നഗരത്തിലേക്ക് ഇറങ്ങിയതായിരുന്നു. ഒരു ഹർത്താൽ ദിവസമായിരുന്നു സംഭവം നടന്നത്. പിറ്റേന്ന് പിതാവ് അബ്ദുൽ ഖാദർ ഇരുവരെയും കാണാനില്ലെന്ന് കാട്ടി പോലീസിൽ പരാതി നൽകുകയായിരുന്നു. മൊബൈൽ ഫോണോ പേഴ്സോ മറ്റു രേഖകളോ ഒന്നും ഇവർ കൈവശം കൊണ്ട് പോയിട്ടുമില്ല. കുമരകം പോലീസ് കേസ് രജിസ്റ്റർ ചെയ്ത അന്വേഷണം നടത്തിയെങ്കിലും കാര്യമായ തെളിവുകൾ ഒന്നും ലഭിച്ചില്ല. പിന്നീട് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ക്രൈം ബ്രാഞ്ച് അന്വേഷം ഏറ്റെടുത്തു നടത്തി. സംസ്ഥാനത്തിനകത്തും പുറത്തും അന്വേഷണം നടന്നെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ മകന്റെയും മരുമകളുടെയും തിരോധാനം സി ബി ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അബ്ദുൽ ഖാദർ ഹൈക്കോടതിയെ സമീപിച്ചെങ്കിലും തീരുമാനമുണ്ടായില്ല. നഗരത്തിലെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചിട്ടും തെളിവുകൾ ഒന്നും ലഭിച്ചിരുന്നില്ല. സമീപത്തെ ജലാശയങ്ങളിലും പോലീസ് പരിശോധന നടത്തിയിരുന്നു. പുതുതായി വാങ്ങിയ മാരുതി വാഗണാർ കാറിലായിരുന്നു ഇവർ ഭക്ഷണം വാങ്ങുന്നതിനായി നഗരത്തിലേക്ക് പോയത്. ഇതുവരെ കാർ പോലും കണ്ടെത്താനായില്ല എന്നതും പോലീസിനെ കുഴയ്ക്കുന്നുണ്ട്. പുതുതായി വാങ്ങിയ കാറിനു ടെമ്പററി നമ്പർ മാത്രമാണ് ഉണ്ടായിരുന്നത്. ഇരുവരുടെയും ഫോൺ വിവരങ്ങൾ അന്ന് പോലീസ് പരിശോധിച്ചെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഭർത്താവ് ഹാഷിമിന് മാത്രമാണ് പാസ്പോർട്ട് ഉള്ളത്. ഹബീബയ്ക്ക് ഡ്രൈവിങ് അറിയില്ല. ട്രെയിനിൽ ഇവരെ കണ്ടെന്ന ചിലരുടെ മൊഴിയിൽ പോലീസ് അന്വേഷണം നടത്തിയെങ്കിലും കാര്യമായ വിവരങ്ങൾ ഒന്നും ലഭിച്ചിരുന്നില്ല. കാണാനില്ലെന്നുള്ള വിവരം ലഭിച്ചപ്പോൾ തന്നെ പോലീസ് സംസ്ഥാന അതിർത്തികളിൽ ഉൾപ്പടെ വിവരം നൽകിയിരുന്നു. ഇവർ സംസ്ഥാനം വിട്ടു പോയിട്ടില്ല എന്ന നിലപാടിലാണ് പോലീസ്. പക്ഷെ ഇവർക്ക് എന്ത് സംഭവിച്ചു എന്ന ചോദ്യത്തിന് ഇപ്പോഴും ഇരിട്ടിൽത്തപ്പുകയാണ് പോലീസ്. ബന്ധു വീടുകളിലും തീർത്ഥാടന കേന്ദ്രങ്ങളിലും പോലീസ് അന്വേഷണം നടത്തിയിരുന്നു. മാതാപിതാക്കൾ തിരിച്ചു വരുമെന്ന പ്രതീക്ഷയിലാണ് ഹാഷിമിന്റെയും ഹബീബയുടെയും മക്കൾ ഫാത്തിമയും മുഹമ്മദ് ബിലാലും. ദമ്പതികളെ കാണാതായ സംഭവത്തിൽ ക്രൈം ബ്രാഞ്ച് മറിയപ്പള്ളിയിലെ പാറക്കുളത്തിൽ തെരച്ചിൽ നടത്തിയിരുന്നു. മകനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുമെന്ന പ്രതീക്ഷയിൽ കാത്തിരുന്ന ഹാഷിമിന്റെ പിതാവ് അബ്ദുൾ ഖാദർ 2025-ൽ അന്തരിച്ചു. 2017 നവംബർ മാസം ആണ് മാങ്ങാനം പുതുക്കാട്ട് പി.സി. എബ്രഹാം (69), ഭാര്യ തങ്കമ്മ (65) എന്നിവരെ കാണാതാകുന്നത്. സംഭവത്തിൽ ഇവരുടെ സ്കൂട്ടർ പോലീസ് കോട്ടയം റെയിൽവേ സ്റ്റേഷനിലെ പാർക്കിങ് ഏരിയയിൽ നിന്ന് കണ്ടെത്തിയിരുന്നു. രക്ഷിതാക്കളുടെ തിരോധാനത്തെതുടർന്ന് ഇവരുടെ ഒരു മകൻ മനംനൊന്ത് ജീവനൊടുക്കിയിരുന്നു. ഇവരുടെ ഫോൺ വീട്ടിൽ വെച്ചിട്ടാണ് പോയത്. പോലീസ് അന്വേഷണം ശക്തമാക്കിയിരുന്നെങ്കിലും തെളിവുകൾ ലഭിക്കാഞ്ഞതിനാൽ അന്വേഷണം പാതി വഴി നിലയ്ക്കുകയായിരുന്നു. കെഎസ്ഇബിയിൽ റിട്ട. അസി.എക്സിക്യൂട്ടീവ് എൻജിനീയറായിരുന്നു പി.സി. എബ്രഹാം.

.png)
