ആദ്യാക്ഷരം കുറിക്കാനൊരുങ്ങി ആയിരക്കണക്കിന് കുരുന്നുകൾ; പനച്ചിക്കാട് ദക്ഷിണമൂകാംബികയിൽ നവരാത്രി മഹോത്സവത്തിന് വൻ ഭക്തജനത്തിരക്ക്, വിദ്യാരംഭം നാളെ പുലർച


കോട്ടയം: വിജയദശമി ദിനത്തിൽ പനച്ചിക്കാട് ദക്ഷിണമൂകാംബികയിൽ വിദ്യാരംഭത്തിനൊരുങ്ങുന്നത് ആയിരക്കണക്കിന് കുരുന്നുകൾ. നാളെ പുലർച്ചെ നാലുമണിക്ക് പൂജയെടുപ്പോടുകൂടി വിദ്യാരംഭ ചടങ്ങുകൾ ആരംഭിക്കും. വിദ്യാമണ്ഡപത്തിൽ ആചാര്യന്മാർ കുട്ടികളെ എഴുത്തിനിരുത്തും.

പതിനായിരത്തോളം കുരുന്നുകൾ ആദ്യാക്ഷരം കുറിക്കാൻ എത്തുമെന്നാണ് ക്ഷേത്രം ഭാരവാഹികൾ പ്രതീക്ഷിക്കുന്നത്. ഇതിനായുള്ള ക്രമീകരണങ്ങളെല്ലാം പൂർത്തിയായിട്ടുണ്ട്. നവരാത്രി മഹോത്സവത്തിന് വൻ ഭക്തജനത്തിരക്ക് ആണ് ക്ഷേത്രത്തിൽ അനുഭവപ്പെടുന്നത്. കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് വിജയദശമിയോടനുബന്ധിച്ച് ജനങ്ങൾ എത്തിച്ചേരുന്നത്.

ദുർഗാഷ്ടമി , മഹാനവമി എന്നീ ദിവസങ്ങൾ ഒഴികെ വർഷത്തിൽ എല്ലാ ദിവസവും വിദ്യാരംഭം നടത്തിവരുന്ന കേരളത്തിലെ അപൂർവ്വ ക്ഷേത്രമാണ് കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബിക. വിദ്യാരംഭം ദിവസം പതിനായിരക്കണക്കിനു കുഞ്ഞു കുരുന്നുകൾ അറിവിന്റെ ആദ്യാക്ഷരം കുറിക്കും. പനച്ചിക്കാട് ദക്ഷിണ മൂകാംബി സ്വരസ്വതി ക്ഷേത്രത്തിൽ വിദ്യാരംഭ ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായാതായി ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.