
കോട്ടയം: സ്വകാര്യ ബസ് മേഖല നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസുടമകൾ നാളെ മുതൽ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക്.
കെ എസ് ആര് ടി സിയുടെ പ്രിയദര്‍ശിനി സ്ത്രീ സൗജന്യ യാത്രാ പദ്ധതി മൂലം തകര്‍ന്ന സ്വകാര്യ ബസ് വ്യവസായം സംരക്ഷിക്കണമെന്ന ആവശ്യത്തിനൊപ്പം വിദ്യാര്‍ഥികളുടെ കണ്സഷന് നിരക്ക് ഉള്‍പ്പെടെ ബസ് യാത്രാനിരക്കുകള്‍ വര്‍ധിപ്പിക്കണമെന്ന ആവശ്യവുമുയർത്തി സ്വകാര്യ ബസുടമകൾ നാളെ മുതൽ അനിശ്ചിതകാലത്തേക്ക് തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നിൽ നിരാഹാര സമരം ആരംഭിക്കും.
ഓട്ടം നിര്‍ത്തിയുള്ള സമരത്തിലേക്ക് കടക്കാന്‍ കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന് തല്ക്കാലം തീരുമാനിച്ചിട്ടില്ല.സാധാരണക്കാരെ ബാധിക്കുമെന്നതിനാലാണ് ഇതെന്നും സംഘടന വ്യക്തമാക്കി.ഫെഡറേഷന് പ്രസിഡന്റ് കെ കെ തോമസ്, വൈസ് പ്രസിഡന്റ് ശരണ്യ മനോജ് എന്നിവര്‍ ആണ് നിരാഹാരമനുഷ്ഠിക്കുക.
ആവശ്യങ്ങളിൽ സർക്കാർ അനുകൂല തീരുമാനം എടുക്കുന്നത് വരെ പ്രതിഷേധം തുടരാനാണ് ബസുടമകളുടെ തീരുമാനം. റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസുകളില്‍ നിന്നുള്ള സേവനങ്ങള്‍ തടസമില്ലാതെ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും പത്മകുമാർ കമ്മീഷൻ റിപ്പോർട്ടിലെ ശുപാർശകൾ എത്രയും വേഗം നടപ്പിലാക്കണമെന്നും പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി മൂലം പ്രതിസന്ധിയിലായ സ്വകാര്യ ബസുകൾക്ക് പ്രത്യേക സാമ്പത്തിക സംരക്ഷണം ഉറപ്പാക്കുക തുടങ്ങിയവയാണ് ആവശ്യങ്ങൾ.