പൊൻകുന്നം: പനി ബാധിച്ചു ചികിത്സയിലായിരുന്ന പൊൻകുന്നം സ്വദേശിയായ യുവാവ് മരിച്ചു.
പൊൻകുന്നം ഒന്നാം മൈൽ മുട്ടത്തു കുന്നേൽ സെബിൻ (40) ആണ് പനി ബാധിച്ചു ചികിത്സയിലിരിക്കെ ഇന്നലെ മരിച്ചത്. മൃതദേഹം തിങ്കളാഴ്ച വൈകിട്ട് 4 മണിക്ക് വീട്ടിൽ കൊണ്ടുവരും. മൃതസംസ്കാര ശുശ്രൂഷകൾ ചൊവ്വാഴ്ച രാവിലെ 10 മണിക്ക് വീട്ടിൽ ആരംഭിക്കുകയും തുടർന്ന് പൊൻകുന്നം തിരുക്കുടുംബ ദൈവാലയ സെമിത്തേരിയിൽ സംസ്കരിക്കുകയും ചെയ്യും.
