മാലിന്യമുക്ത കാഞ്ഞിരപ്പള്ളിക്കായി ഗ്രാമപഞ്ചായത്തിന്റെ നേതൃതത്തിൽ മെഗാ ക്ലീൻ ഡ്രൈവ് സംഘടിപ്പിച്ചു.


കാഞ്ഞിരപ്പള്ളി: സ്വച്ഛതാ ഹി സേവാ 2026 ന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ നേതൃതത്തിൽ സംഘടിപ്പിച്ച മെഗാ ക്ലീൻ ഡ്രൈവ് സംഘടിപ്പിച്ചു. മെഗാ ക്ലീൻ ഡ്രൈവ് കാഞ്ഞിരപ്പള്ളി എംഎൽഎ പ്രൊഫ.റോണി കെ ബേബി ഉത്‌ഘാടനം ചെയ്തു.

സെന്റ് ഡൊമിനിക്സ് ബോയ്സ് ഹൈസ്കൂൾ, എ.കെ.ജെ.എം. ഹൈസ്കൂൾ, സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ, കാളകെട്ടി അച്ചാമ്മ മെമ്മോറിയൽ ഹൈസ്കൂൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള മുന്നൂറിലധികം എൻഎസ്എസ് വോളണ്ടിയർമാർ ശുചിത്വ പ്രവർത്തനത്തിൽ സജീവമായി അണിനിരന്നു.

ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.തോമസ് കുന്നപ്പള്ളി,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. സുനിൽ തേനമാക്കൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാർ , ജനപ്രതിനിധികൾ, അധ്യാപകർ,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.