മുണ്ടക്കയത്ത് 4 ദിവസം മുൻപ് കാണാതായ യുവാവിന്റെ മൃതദേഹം ആറ്റിൽ നിന്നും കണ്ടെത്തി.


മുണ്ടക്കയം: മുണ്ടക്കയത്ത് 4 ദിവസം മുൻപ് കാണാതായ യുവാവിന്റെ മൃതദേഹം ആറ്റിൽ നിന്നും കണ്ടെത്തി.

 

 മുണ്ടക്കയം കൂട്ടിക്കൽ തേൻപുഴ വെട്ടിക്കാനം സ്വദേശി പ്ലാപ്പറമ്പിൽ സെബിൻ്റെ(22)  മൃതദേഹം ആണ് ഇന്ന് കണ്ടെത്തിയത്. കഴിഞ്ഞ ബുധനാഴ്ചയാണ് യുവാവിനെ കാണാതായത്. തുടർന്ന് തിരച്ചിൽ ആരംഭിച്ചിരുന്നു. ഇതിനിടെയാണ് ഇന്ന് ചെളിക്കുഴിയ്ക്ക് സമീപം പുല്ലകയാറിൻ്റെ കരയിൽ  യുവാവിൻ്റെ ചെരുപ്പും തുണികളും കണ്ടെത്തിയത്. തുടർന്ന് ആറ്റിൽ നടത്തിയ തിരച്ചിലിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. മുണ്ടക്കയം കല്ലേപ്പാലത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. അഗ്നിരക്ഷാ സേനയും സന്നദ്ധ പ്രവർത്തകരും നാട്ടുകാരും ചേർന്ന് മൃതദേഹം കരയ്ക്കെത്തിച്ചു. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.