വാഴൂർ ബ്ലോക്ക് പഞ്ചായത്ത് തൊഴിൽ മേള നടത്തി.


വാഴൂർ: വാഴൂർ ബ്ലോക്ക് പഞ്ചായത്ത്, കുടുംബശ്രീ ജില്ലാ മിഷൻ കോട്ടയം, ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗശൽ യോജന  എന്നിവയുടെ നേതൃത്വത്തിൽ  'ലക്ഷ്യ' മെഗാ ജോബ് ഫെയർ പത്തനാട് ദേവസ്വം ബോർഡ് ഹൈസ്‌കൂളിൽ സംഘടിപ്പിച്ചു. 345 ഉദ്യോഗാർത്ഥികൾ  തൊഴിൽ  മേളയിൽ പങ്കെടുത്തു. കിറ്റക്‌സ് ഗാർമെന്റ്സ്, റിലയൻസ്  ജിയോ  ഇൻഫോകോം ലിമിറ്റഡ്, ഹോം കെയർ, സെൻമാർക്, നെറോലാക്, എൻ. എം നെടുമ്പറമ്പിൽ നീധി, പി.എസ്. എൻ എറണാകുളം, ഇസാഫ്, എൽ. എൽ. എഫ്. എൽ. സമസ്ത ഫിനാൻസ് ലിമിറ്റഡ്,  എന്നീ ഗ്രൂപ്പുകൾ മേളയിൽ പങ്കെടുത്തു. കിറ്റക്സ് ഗ്രൂപ്പ് 60 പേരെ ജോലിയ്ക്കായി തെരഞ്ഞെടുത്ത് പ്രധാന തൊഴിൽ ദാതാക്കളായി. റിലയൻസ് ജിയോ  ഇൻഫോ കോം ലിമിറ്റഡ് 30 പേരെ ജോലിയ്ക്കായി തിരഞ്ഞെടുത്തു. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി തൊഴിൽ മേള ഉദ്ഘാടനം ചെയ്തു. കങ്ങഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. എസ്. റംല ബീഗം അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം എ.എച്ച്. ഷിയാസ് , സി.ഡി.എസ് ചെയർപേഴ്സൺ പ്രീത ഓമനക്കുട്ടൻ, സി.ഡി.എസ് വൈസ് ചെയർപേഴ്സൺ ഷീജ റഹ്മാൻ, ബ്ലോക്ക് കോഡിനേറ്റർമാരായ ശാലിനി ജിനു, വിദ്യ എസ്. നായർ,  പ്രീത ജോർജ്, സി.ഡി.എസ് അംഗങ്ങൾ, ഉദ്യോഗാർത്ഥികൾ, വിവിധ കമ്പനി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.