തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്തു കോട്ടയം ജില്ലയിൽ ബുധനാഴ്ച്ച വരെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലെർട്ട് പ്രഖ്യാപിച്ചു. തെക്കു പടിഞ്ഞാറൻ കാലവർഷം തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിലും തെക്കൻ ആൻഡമാൻ കടലിലും അതിനോട് ചേർന്നുള്ള നിക്കോബാർ ദ്വീപുകളിലും ഇന്നലെ എത്തി ചേർന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്ഥിതീകരിച്ചു. കേരളത്തിൽ ബുധനാഴ്ച്ച വരെ അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കനത്ത മഴ: കോട്ടയം ജില്ലയിൽ ബുധനാഴ്ച്ച വരെ യെല്ലോ അലെർട്ട് പ്രഖ്യാപിച്ചു.
