തിരുവനന്തപുരം: കോവിഡ് വാക്സിൻ എല്ലാവർക്കും ലഭ്യമാക്കുന്നതിനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത് എന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. കേന്ദ്രത്തോട് നിരന്തരം ആവശ്യപ്പെടുന്നതും നേരിട്ട് വാങ്ങുന്നതും ഉൾപ്പടെ വാക്സിൻ ലഭ്യത ഉറപ്പാക്കുന്നതിന് എല്ലാ മാർഗ്ഗങ്ങളും സർക്കാർ തേടുന്നുണ്ട്. വിദേശത്ത് ജോലിയ്ക്കായി പോകേണ്ടവർ, പഠനത്തിനായി പോകേണ്ടവർ എന്നിവർക്ക് വാക്സിൻ ലഭ്യമാക്കും. വനിതാ ശിശുക്ഷേമ വകുപ്പിൽ ഉൾപ്പെടെ ഫീൽഡിൽ ജോലി ചെയ്യുന്ന വിവിധ വകപ്പുകളിൽ ഉള്ളവരെ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ എല്ലാ ദിവസവും നടത്തപ്പെടുന്ന കോവിഡ് അവലോകന യോഗത്തിലാണ് ഇന്ന് തീരുമാനം ഉണ്ടായത് എന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.
കോവിഡ് വാക്സിൻ എല്ലാവർക്കും ലഭ്യമാക്കുന്നതിനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്;ആരോഗ്യ മന്ത്രി.
