കോട്ടയം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ ലംഘിച്ചതിന് കോട്ടയം ജില്ലയിൽ ഇന്ന് 230 കേസുകൾ രജിസ്റ്റർ ചെയ്തു. 230 കേസുകളിലായി 226 പേരുടെ അറസ്റ്റും ജില്ലയിൽ ഇന്ന് പോലീസ് രേഖപ്പെടുത്തി. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ജില്ലയിൽ ഇന്ന് 147 വാഹനങ്ങൾ പോലീസ് പിടിച്ചെടുത്തു. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2989 പേര്‍ക്കെതിരെ കേസെടുത്തു. മാസ്ക് ധരിക്കാത്ത 8562 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 63 കേസുകളും സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തു.
കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം:കോട്ടയം ജില്ലയിൽ ഇന്ന് 230 കേസുകൾ രജിസ്റ്റർ ചെയ്തു.
